കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജയന്ത നസ്‌കര്‍ (73) അന്തരിച്ചു. ശനിയാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞമാസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ മാറിയിരുന്നില്ല. രോഗം മൂര്‍ച്ഛിക്കുകയും ശനിയാഴ്ച മരണപ്പെടുകയുമായിരുന്നുവെന്ന് സ്വകാര്യാശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു. ഗൊസാബാ നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ജയന്ത നസ്‌കര്‍.
തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്നും ജയിക്കുന്നത്. മെയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടനെയാണ് നാസ്‌കറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം സര്‍ക്കാര്‍ നടത്തുന്ന എംആര്‍ ബംഗൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ജയന്ത നസ്‌കറിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം അറിയിച്ചു.