കോര്‍ബെറ്റില്‍ കടുവയുടെ ആക്രമണത്തില്‍ വനപാലകന്‍ കൊല്ലപ്പെട്ടു

ഒരു വര്‍ഷത്തിനിടെ നിരവധി തവണ മനുഷ്യര്‍ക്ക് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ധികല സോണില്‍ 20കാരനും സെപ്തംബറില്‍ 40 കാരനും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Update: 2019-07-17 01:09 GMT

നൈനിതാല്‍: കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തില്‍ വനപാലകന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സോഹന്‍ സിംഗ്(23) എന്ന വനപാലകന്റെ മൃതശരീരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കുമവോണ്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ മനുഷ്യര്‍ക്ക് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ധികല സോണില്‍ 20കാരനും സെപ്തംബറില്‍ 40 കാരനും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News