മധ്യപ്രദേശിലെ വനമേഖലയില്‍ കടുവ ചത്ത നിലയില്‍; രണ്ടുപേര്‍ പിടിയില്‍

പ്രദേശത്ത് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് എട്ടുവയസുള്ള കടുവ ചത്തത്. കടുവയുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ച് കുഴിയിലേക്ക് വലിച്ചെറിഞ്ഞതിന് തെളിവുകളും വനംവകുപ്പിന് ലഭിച്ചു.

Update: 2021-02-27 18:24 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയിലെ വനമേഖലയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ വനംവുപ്പ് കസ്റ്റഡിയിലെടുത്തു. ഗോരഖ്പൂരിലെ വനമേഖലയിലാണ് അഞ്ചുദിവസം പഴക്കമുള്ള കടുവയുടെ ജഡം കണ്ടെത്തിയതെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സുരേന്ദ്രകുമാര്‍ തിവാരി പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് എട്ടുവയസുള്ള കടുവ ചത്തത്.

കടുവയുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ച് കുഴിയിലേക്ക് വലിച്ചെറിഞ്ഞതിന് തെളിവുകളും വനംവകുപ്പിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ അധികൃതര്‍ പിടികൂടിയത്. പെഞ്ച് ടൈഗര്‍ റിസര്‍വിന്റെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വനംവകുപ്പ് സംഘം വയറുകളും മറ്റ് വസ്തുക്കളും പ്രദേശത്ത് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കടുവയുടെ ജഡം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരം സംസ്‌കരിച്ചു.

Tags:    

Similar News