തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ മരക്കരി കത്തിച്ചു; ബെലഗാവിയില്‍ വിഷപ്പുകയില്‍ ശ്വാസംമുട്ടി മൂന്ന് യുവാക്കള്‍ മരിച്ചു
ബെല്‍ഗാം: കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ ഇവര്‍ മരക്കരി കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.