ചിനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു; പാകിസ്താനില്‍ പ്രളയസാധ്യത

Update: 2025-05-10 08:52 GMT

ന്യൂഡല്‍ഹി: ചിനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഇന്ത്യ തുറന്നു. ഈ സാഹചര്യത്തില്‍ പാകിസ്താനില്‍ പ്രളയസാധ്യത വര്‍ധിക്കുകയാണ്. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാല്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ അധീന കാശ്മീരില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിക്കുമെന്നാണ് റിപോര്‍ട്ട്. സിന്ധുനദീജല കരാര്‍ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇപ്രാവിശ്യവും ഇന്ത്യ ഷട്ടറുകള്‍ തുറന്നത്. സലാല്‍ ഡാമിന്റെ അഞ്ച് ഷട്ടറുകളും ബഗ്ലിഹാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും നിലവില്‍ തുറന്നിട്ടുണ്ട്.




Tags: