ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവര്‍; ഹിന്ദുക്കള്‍ ചായ കുടിക്കരുതെന്ന വിവാദ പരാമര്‍ശവുമായി സാധ്വി ശ്രദ്ധ ഗോപാല്‍

Update: 2026-04-12 06:52 GMT

ന്യൂഡല്‍ഹി: ചായ കുടിക്കുന്നവര്‍ക്കെതിരെ വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണ്. ഹിന്ദുക്കള്‍ ചായ കുടിക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് ഹൈന്ദവ സംസ്‌കാരത്തിനെതിരാണ് എന്നുമാണ് സാധ്വി ശ്രദ്ധ ഗോപാലിന്റെ പരാമര്‍ശം.

ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുന്‍ഗാമികള്‍ ജാവിച്ചിരുന്നില്ലേയെന്നും ചായ കുടിക്കാത്തതുകൊണ്ട് അവര്‍ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവര്‍ അതൊഴിവാക്കണം. ചിലപ്പോള്‍ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.

വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിനിയാണ് സാധ്വി. സംസ്‌കാര-ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇവരുടെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. സാധ്വിയുടെ പരാമര്‍ശത്തെ പരിഹസിച്ചും, വിമര്‍ശിച്ചും വിശദീകരിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.