തെരുവുനായയുടെ കടിയേറ്റ് മരണം; അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കും: ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

Update: 2025-11-20 08:07 GMT

ബെംഗളൂരു: തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ആളുടെ കുടുംബത്തിന് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. പരിക്കേല്‍ക്കുന്നവര്‍ക്ക് 3,500 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരിക്ക് ഗുരുതരമായാല്‍ 5,000 രൂപയും നല്‍കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നഷ്ടപരിഹാര വിതരണത്തിനു വേണ്ടി പുതിയ കമ്മിറ്റിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. അതേസമയം, പാമ്പുകടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.