എക്സ്ഹോസ്റ്റ് ഫാനിന്റെ വിടവില്‍ കള്ളന്‍ കുടുങ്ങി; രക്ഷിച്ച് പോലിസ്

Update: 2026-01-06 14:23 GMT

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ മോഷണത്തിനായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് അടുക്കളയിലെ എക്സ്ഹോസ്റ്റ് ഫാനിന്റെ വിടവില്‍ കുടുങ്ങി. ഒരു മണിക്കൂറോളം തൂങ്ങിക്കിടന്ന കള്ളനെ പോലിസ് എത്തിയാണ് രക്ഷിച്ചത്.ജനുവരി 3 നാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മോഷണത്തിന് കയറിയപ്പോഴാണ് യുവാവ് കുടുങ്ങിയത്. കുടുംബം വീട്ടില്‍ തിരിച്ചെത്തുമ്പോഴാണ് യുവാവ് കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.

മോഷണ ലക്ഷ്യത്തോടെയാണ് പ്രതി വീടിനുള്ളില്‍ കടക്കുകയായിരുന്നു. എന്നാല്‍ എക്‌സോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ടതോടെ പുറത്ത് കാവല്‍ നിന്ന സഹായി ഇയാളെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

നാട്ടുകാര്‍ വിവരമറിഞ്ഞതോടെ സ്ഥലത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് പോലിസെത്തി ഇയാളെ പുറത്തെടുത്തത്.