വാരിയംകുന്നന്റെ ഓര്‍മയ്ക്കായി ലൈബ്രറി നിര്‍മിച്ച് തേജസ് ക്ലബ്ബ്

Update: 2022-01-20 18:39 GMT

പാലക്കാട്: മലബാര്‍ സമരവീരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 100ാം രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി ലൈബ്രറിക്ക് തുടക്കം കുറിച്ച് തേജസ് ക്ലബ്ബ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ പോരാടുകയും മലയാള രാജ്യം സ്ഥാപിക്കുകയും ചെയ്തതിന് ബ്രിട്ടീഷ് പട്ടാളം പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊന്ന വിപ്ലവ നായകന്‍ വാരിയംകുന്നന്റെ നാമത്തില്‍തന്നെയാണ് ലൈബ്രറി സ്ഥാപിച്ചിരിക്കുന്നത്.

ശഹീദ് വാരിയംകുന്നന്‍ മെമ്മോറിയല്‍ ലൈബ്രറി എന്ന പേരിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. നാടിന്റെയും യുവാക്കളുടെയും ഉന്നമനത്തിനായി പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ പ്രദേശത്ത് 12 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് തേജസ് ക്ലബ്ബ്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് ആഷിക് പറഞ്ഞു.

Tags:    

Similar News