ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് കേസ്: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു, പദ്ധതിയിട്ടത് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത്

Update: 2025-10-29 09:11 GMT

കൊല്‍ക്കത്ത: ബംഗാളിലെ ദുര്‍ഗാപുരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കേസില്‍ മുഖ്യപ്രതിയെ പോലിസ് തിരിച്ചറിഞ്ഞു. പ്രതി ഫിര്‍ദൗസ് ഷെയ്ഖിനെയാണ് പോലിസ് തിരിച്ചറിഞ്ഞത്. പ്രതികളായ 5 പേര്‍ നേരത്തെ പോലിസ് പിടിയിലായിരുന്നു.

കേസിലെ പ്രതികളിലൊരാള്‍ വിദ്യാര്‍ഥിനിയുടെ അടുത്ത ആണ്‍സുഹൃത്തും സഹപാഠിയും ആണെന്നും ഇയാളാണ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യാനായി പദ്ധതിയിട്ടതെന്നും പോലിസ് പറഞ്ഞു.ഒക്ടോബര്‍ 10നാണ് ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിയെ കാട്ടിനുള്ളില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തത്.

ഒഡീഷ സ്വദേശിനിയാണ് യുവതി. പിടിയിലായ ആറു പ്രതികളെയും ദുര്‍ഗാപുര്‍ സബ് ഡിവിഷനല്‍ കോടതിയില്‍ വെര്‍ച്വലായി ഹാജരാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി ഒക്ടോബര്‍ 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു.