കൊവിഡ് വകഭേദം എക്‌സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ പറയുന്നുണ്ട്.

Update: 2022-05-03 16:37 GMT

ന്യൂഡൽഹി: കൊവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം വന്ന വകഭേദമായ എക്‌സ്ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ജിനോമിക്‌സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ (ഇന്‍സാകോഗ്) റിപോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തര്‍ക്ക് എക്‌സ്ഇയുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം, ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വകഭേദത്തിന്റെ പ്രാദേശിക വ്യാപനം ഉണ്ടായിട്ടില്ല. രോഗംബാധിച്ചവരില്‍ ഗുരുതര ലക്ഷണങ്ങളില്ലെന്നും ഇന്‍സാകോഗ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.