മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമയം തേടിയിട്ടുണ്ടായിരുന്നു. വയനാട് പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
ഇന്നലെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ നിന്ന് കണ്ണൂര്‍, വയനാട് ജില്ലയിലെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുംബൈയില്‍നിന്ന് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, തീരദേശ സുരക്ഷ അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടത്. സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറുള്ളത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഗഡ്കരിയുമായും, കേരളത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ധനമന്ത്രി ബാലഗോപാലും കേരള ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
