ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

Update: 2019-01-02 13:41 GMT

അയോധ്യ: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. പൂജാരി കൃഷ്ണകാന്താചാര്യയേയാണ് അയോധ്യ പോലിസ് അറസ്റ്റ് ചെയ്തത്. വേദ പാഠങ്ങള്‍ പഠിപ്പിക്കാമെന്നു പറഞ്ഞാണ് പൂജാരി യുവതിയെ സമീപിച്ചത്. തുടര്‍ന്ന ക്ഷേത്രത്തിലെത്തിയ തന്നെ ദിവസങ്ങളോളം പീഡനത്തിനിരിയാക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ക്ഷേത്രത്തിനകത്ത് തടവിലാക്കപ്പെട്ട യുവതി കഴിഞ്ഞദിവസമാണ് രക്ഷപ്പെട്ടത്.തുടര്‍ന്നാണ് യുവതി വിവരം പോലിസില്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചു. വാരണാസി സ്വദേശിനിയായ 33കാരി ഡിസംബര്‍ 24നാണ് അയോധ്യയിലെത്തിയത്.




Tags: