തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു

Update: 2022-03-21 08:47 GMT

ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി (ഡോളി ഡിക്രൂസ്- 26) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്.

മൂവരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാവുന്നത്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കൂടാതെ അറിയപ്പെടുന്ന ഒരു യൂട്യൂബര്‍ കൂടിയായിരുന്നു. ജല്‍സ റായിഡു എന്നാണ് ചാനലിന്റെ പേര്.

Tags:    

Similar News