മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും: തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ്: സുപ്രധാന ഉത്തരവുമായി തെലങ്കാന സര്‍ക്കാര്‍. മാതാപിതാക്കളെ പരിചരിക്കുന്നതില്‍ പിഴവ് വരുത്തുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 മുതല്‍ 15 ശതമാനം വരെയാണ് കുറയ്ക്കുക. കട്ട് ചെയത ശമ്പള തുക മാതാപിതാക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന വിധമാണ് പദ്ധതി.
നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഗ്രൂപ്പ്-1, ഗ്രൂപ്പ്-2 വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അദേഹത്തിന്റെ പ്രഖ്യാപനം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ഏകദേശം 90 ശതമാനം പേരും പിന്നാക്ക വിഭാഗക്കാരാണ്. വിവാഹം ശേഷം മാതാപിതാക്കളെ അവഗണിക്കുകയോ ശുശ്രൂഷിക്കാതിരിക്കുകയോ ചെയ്താല്‍ ശമ്പളം കുറയ്ക്കുമെന്നും അവ മാതാപിതാക്കള്‍ക്ക് നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.