ചന്ദ്രശേഖരറാവു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെലങ്കാന കോണ്‍ഗ്രസ്‌

മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്‍ ചന്ദ്രശേഖര റാവു ഓഫിസ് കം റസിഡന്‍സായി ഉപയോഗിക്കുന്നുവെന്നാണ് കേണ്‍ഗ്രസിന്റെ പരാതി.

Update: 2019-03-30 05:06 GMT

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു പേരിമാറ്റച്ചട്ടം ലംഘിച്ചെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്‍ ചന്ദ്രശേഖര റാവു ഓഫിസ് കം റസിഡന്‍സായി ഉപയോഗിക്കുന്നുവെന്നാണ് കേണ്‍ഗ്രസിന്റെ പരാതി.

പ്രചാരണത്തിന്നായി സര്‍ക്കാര്‍ വസതികള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളോ അധികാരികളോ ഉപയോഗിക്കരുത്. തിരഞ്ഞടുപ്പ് അജണ്ടയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടത്തുന്നതിനും അനുമതിയില്ല. എന്നാല്‍, ചന്ദ്രശേഖര റാവു ഈ നിയമം ലംഘിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.





Tags: