ബിജെപിയിലേക്ക് പോയവരെ അയോഗ്യരാക്കണം; ടിഡിപി എംപിമാര്‍ ഉപരാഷ്ട്രപതിയെ കണ്ടു

ടിഡിപിയുടെ രണ്ട് രാജ്യസഭാ എംപിമാരും മൂന്ന് ലോക്‌സഭാ എംപിമാരുമാണ് ഉപരാഷ്ട്രപതിയെ കണ്ടത്.

Update: 2019-06-21 14:45 GMT

ന്യൂഡല്‍ഹി: ബിജെപിയിലേക്കു കൂറുമാറിയ നാല് ടിഡിപി എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടിയിലെ അഞ്ച് എംപിമാര്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനമായ വെങ്കയ്യ നായിഡുവിനെ കണ്ടു. ടിഡിപിയുടെ രണ്ട് രാജ്യസഭാ എംപിമാരും മൂന്ന് ലോക്‌സഭാ എംപിമാരുമാണ് ഉപരാഷ്ട്രപതിയെ കണ്ടത്.

വൈ എസ് ചൗധരി, സി എം രമേഷ്, ഗാരികപോട്ടി മോഹന്‍ റാവു, ടി ജി വെങ്കടേഷ് എന്നീ രാജ്യസഭാ എംപിമാര്‍ വ്യാഴാഴ്ച്ച ഉപരാഷ്ട്രപതിയെ കണ്ട് ടിഡിപി നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍, ഈ നാല് എംപിമാര്‍ക്ക് രാജ്യസഭയിലെ ടിഡിപി നിയസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള അധികാരമില്ലെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് മറ്റ് എംപിമാരുടെ ആവശ്യം.

നിയമസഭാ കക്ഷിയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് പേര്‍ ലയനത്തിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ ലയനം സാധുവാകുകയുള്ളു എന്നാണ് ഭരണ ഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്നത്.  

Tags:    

Similar News