സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍

വിരമിക്കല്‍ പ്രായം 58ല്‍നിന്ന് 59 ആയാണ് വര്‍ധിപ്പിച്ചത്. ഇന്നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Update: 2020-05-07 09:23 GMT

ചെന്നൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍. വിരമിക്കല്‍ പ്രായം 58ല്‍നിന്ന് 59 ആയാണ് വര്‍ധിപ്പിച്ചത്. ഇന്നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാവും. ഉടനടി ഇത് പ്രാബല്യത്തില്‍വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വിരമിക്കുന്ന ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റ് പേയ്‌മെന്റുകള്‍ എന്നിവ നല്‍കേണ്ടിവരും. എന്നാല്‍, കൊവിഡിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം സര്‍ക്കാരിന് വലിയ വരുമാനം നഷ്ടമായതിനാല്‍ ഈ ഭാരം മുഴുവന്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ 10 ശതമാനം പ്രോല്‍സാഹനം പ്രഖ്യാപിച്ചെങ്കിലും, ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. 'ഇത് ചെലവ് ചുരുക്കല്‍ നടപടിയല്ല, ഇത് തൊഴില്‍ കുറയ്ക്കുന്നതിനുള്ള നടപടിയാണ്,'' സിപിഎം നേതാവ് കനഗരാജ് പറഞ്ഞു. ഇത് സാമൂഹികപ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News