ഭൂമി തട്ടിപ്പുകേസ്; സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍

Update: 2022-03-20 18:44 GMT

കോയമ്പത്തൂര്‍: ഭൂമി തട്ടിപ്പുകേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റിലായി. കോയമ്പത്തൂരില്‍ വച്ച് ക്രൈംബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥലവില്‍പന നടത്തി 97 ലക്ഷം തട്ടിയ കേസില്‍ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍ നവക്കരയില്‍ സുനില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ഇത് മറച്ചുവച്ച് സുനില്‍ ഭൂമി കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാള്‍ക്ക് വിറ്റു. രജിസ്‌ട്രേഷന്‍ സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു.

Tags: