അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നത് അമിത് ഷായുടെ സ്വന്തം അഭിഭാഷകന്‍

നേതാക്കന്‍മാരെയും ഐപിഎസ് ഉദ്ദ്യോഗസ്ഥരെയും കേസില്‍ നിന്ന് ഒഴിവാക്കി പോലിസുകാര്‍ക്കെതിരേ മാത്രമാണ് വിചാരണ നടന്നത്.

Update: 2023-04-14 15:15 GMT

സൂറത്ത്: മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നത് അമിത് ഷായുടെ സ്വന്തം അഭിഭാഷകന്‍. സൂറത്ത് കോടതിയിലാണ് കേസ്. 2006ലെ തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിഭാഷകനായ റോബിന്‍ പോള്‍ മൊഗേരയാണ് രാഹുലിന്റെ അപ്പീല്‍ പരിഗണിക്കുന്നത്. 2018ലാണ് ആര്‍ പി മൊഗേര ജഡ്ജിയായത്. വിവാദമായ കേസില്‍ 2006 മുതല്‍ 2014 വരെ അമിത് ഷായ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് റോബിന്‍. വിവാദമായ പ്രജാപതി ഏറ്റുമുട്ടല്‍ കേസില്‍ 37 ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മുന്‍നിര രാഷ്ട്രീയ നേതാക്കന്‍മാരെയും ഐപിഎസ് ഉദ്ദ്യോഗസ്ഥരെയും കേസില്‍ നിന്ന് ഒഴിവാക്കി താഴ്ന്ന പോലിസുകാര്‍ക്കെതിരേ മാത്രമാണ് വിചാരണ നടന്നത്.




Tags:    

Similar News