റഫാല്‍: സുപ്രീംകോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് അരുണ്‍ ഷൂരി

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വിധിയെന്നും അരുണ്‍ ഷൂരി പറഞ്ഞു. സുപ്രീം കോടതി വിധിയിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2019-02-09 01:52 GMT

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയിലുണ്ടായ സുപ്രീംകോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ഷൂരി. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിയിലെ ഒരു പരാതിക്കാരന്‍ കൂടിയാണ് അരുണ്‍ ഷൂരി. സുപ്രീം കോടതി വിധിയിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News