സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി

Update: 2025-06-08 18:44 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഗുണ്ടാ നേതാവും ബജ്‌റങ് ദള്‍ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ കൈപ്പറ്റി.

പോലിസ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് ഒന്നിന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വച്ചായിരുന്നു സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്.




Tags: