നയപ്രഖ്യാപനപ്രസംഗത്തില്‍നിന്ന് പൗരത്വസമരങ്ങള്‍ക്കെതിരായ പരാമര്‍ശം നീക്കണമെന്ന്

രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിലാണ് ടി എന്‍ പ്രതാപന്‍ ഇത് ആവശ്യപ്പെടുന്നത്.

Update: 2020-01-31 19:19 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംപി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിലാണ് ടി എന്‍ പ്രതാപന്‍ ഇത് ആവശ്യപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന 35ാം പാരഗ്രാഫിലെ പരാമര്‍ശങ്ങളും കശ്മീരിന്റെ പ്രത്യേക അധികാരം ഒഴിവാക്കിയത് സംബന്ധിച്ച 12ാം പാരഗ്രാഫിലെ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നാണ് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിരോധനം അടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്ന നിര്‍ദേശവും വിയോജിപ്പുകള്‍ക്കൊപ്പം ടി എന്‍ പ്രതാപന്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

Tags:    

Similar News