സംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി പ്രതിശ്രുത വരന്‍ അടക്കം എട്ട് പേര്‍ മരിച്ചു
സംഭാല്‍: വധുവിന്റെ വീട്ടിലേക്ക് ബന്ധുക്കളുമായി പുറപ്പെട്ട വാഹനം അപകടത്തില്‍പെട്ടു. പ്രതിശ്രുത വരന്‍ അടക്കം 8 പേര്‍ കൊല്ലപ്പെട്ടു. 11 പേരുമായി അമിത വേഗത്തിലെത്തിയ ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിച്ച് കയറുകയായിരുന്നു.
പ്രതിശ്രുത വരനായ 20കാരന്‍ മുതല്‍ കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരി അടക്കമാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ സാംഭാലിലാണ് അപകടമുണ്ടായത്. സൂരജ് പാല്‍ എന്ന 20കാരന്റെ വിവാഹത്തിനായി പുറപ്പെട്ട സംഘമാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. സൂരജ് പാലിന്റെ സഹോദരന്റെ ഭാര്യ ആശ, മൂന്നു വയസുകാരിയായ മകള്‍ ഐശ്വര്യ, ഗണേഷ്, രവി, സച്ചിന്‍, മധു, കോമല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സൂരജ്, ഐശ്വര്യ, ആശ, ഗണേഷ്, സച്ചിന്‍ എന്നിവര്‍ സംഭവ സ്ഥലത്ത് വച്ചും കോമല്‍, മധു, രവി എന്നിവര്‍ അലിഗഡില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. രാത്രി 7.15ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഘത്തിനൊപ്പമുണ്ടായിരുന്ന 6വയസുകാരി ഹിമാന്‍ഷി, 20കാരന്‍ ദേവ എന്നിവര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്.