ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.5 ആയി കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിങ്സ്

കൊവിഡ് 19 രണ്ടാം തരംഗത്തിനെ നേരിടാന്‍ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ഏജന്‍സി അറിയിച്ചു

Update: 2021-06-24 19:27 GMT

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ( ജിഡിപി) പ്രവചനം എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിങ്സ് വെട്ടിക്കുറച്ചു. 2021–22 വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 11 ശതമാനമാണെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. ഇത് 9.5 ശതമാനമായാണ് ഏജന്‍സി വെട്ടിക്കുറച്ചത്.

കൊവിഡ് 19 രണ്ടാം തരംഗത്തിനെ നേരിടാന്‍ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ഏജന്‍സി അറിയിച്ചു. ബുധനാഴ്ച, മൂഡീസ് ഇന്‍വസ്റ്റേഴ്സ് സര്‍വീസ് നേരത്തെ പ്രവചിച്ചിരുന്ന 13.9 ശതമാനത്തില്‍ നിന്ന് 9.6 ശതമാനമായി രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചിരുന്നു.