ഡൽഹിയിൽ ആറുവയസുകാരി ബലാൽസംഗത്തിനിരയായി; കുട്ടി ​ഗുരുതരാവസ്ഥയിൽ

കുട്ടിയെ തിരിച്ചുകിട്ടിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്.

Update: 2021-10-23 16:32 GMT

ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടിയെ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാൽസംഗം ചെയ്തത്.

കുട്ടിയെ തിരിച്ചുകിട്ടിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പോലിസിന് ഡൽഹി വനിതാകമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.