ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ തട്ടി ആറുപേര്‍ മരിച്ചു; ദുരന്തം ട്രെയിനില്‍ നിന്നിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ

Update: 2025-11-05 07:38 GMT

മിര്‍സാപുര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലെ ചുനാര്‍ ജങ്ഷനില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ആറ് കാല്‍നടയാത്രക്കാര്‍ മരിച്ചു. ബുധനാഴ്ച രാവിലെ 9.15 ഓടെയാണ് ദുരന്തം. ഗോമോ-പ്രയാഗ്രാജ് എക്സ്പ്രസില്‍നിന്ന് ഇറങ്ങി പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ച യാത്രക്കാരാണ് മരിച്ചത്. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകുന്ന കല്‍ക്ക മെയില്‍, റോങ് സൈഡിലൂടെ പാളം മുറിച്ചുകടന്നവരെ ഇടിക്കുകയായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.