തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു

Update: 2024-01-28 04:35 GMT

തെങ്കാശി: തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെ നടന്ന അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ചുമടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, മനോഹരന്‍, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.