സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

Update: 2023-09-06 04:21 GMT

സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിലെ ശങ്കരിക്ക് സമീപം മിനിവാന്‍ ട്രക്കില്‍ ഇടിച്ച് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍ സഞ്ജന (1) എന്നിവരാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിറകില്‍ മിനിവാന്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പോലീസ് സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ശങ്കരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് വ്യക്തമാക്കി.