അമര്‍ത്യ സെന്നിന് എസ്‌ഐആര്‍ നോട്ടിസ്

Update: 2026-01-08 07:04 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിനെ വാദം കേള്‍ക്കാന്‍ വിളിപ്പച്ചതിനെയാണ് പ്രതിപക്ഷം ചേദ്യം ചെയ്തതും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും. അമ്മയുമായുള്ള പ്രായവ്യത്യാസം സംബന്ധിച്ച് അമര്‍ത്യ സെന്നിന് എസ്ഐആര്‍ ഹിയറിങിന് ഹാജരാകാന്‍ ഇസി നോട്ടീസ് അയച്ചിരുന്നു.

2002 ലെ വോട്ടര്‍ പട്ടിക പ്രകാരം അമര്‍ത്യ സെന്നിന്റെ അമ്മയ്ക്ക് 88 വയസ്സായിരുന്നു. നിലവില്‍ അമര്‍ത്യ സെന്നിന് 92 വയസ്. അദ്ദേഹവും അമ്മയും തമ്മിലുള്ള 15 വയസ്സിന്റെ വ്യത്യാസത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ എങ്ങനെയാണ് പരാമര്‍ശിച്ചതെനുള്ള ചോദ്യങ്ങള്‍ ഉയരുന്നു. വിവരങ്ങള്‍ പ്രകാരം അമര്‍ത്യ സെന്നും അമ്മ അമിത സെന്നും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 20 വയസ്സാണ്.

അമിത സെന്‍ 1912 ജൂലൈ 17 ന് ജനിച്ചു. 2005 ഓഗസ്റ്റ് 22 ന് അവര്‍ അന്തരിച്ചു. അമര്‍ത്യ സെന്‍ 1933 നവംബര്‍ 3 നാണ് ജനിച്ചത്. ഇലക്ഷന്‍ കമ്മീഷന്റെ വിവരങ്ങള്‍ പ്രകാരം അമര്‍ത്യ സെന്നിന്റെ അമ്മ അമിത സെന്‍, ബോള്‍പൂര്‍ നിയമസഭാ മണ്ഡലം നമ്പര്‍ 268 ലെ വോട്ടറായിരുന്നു. 2002 ലെ എസ്ഐആര്‍ പ്രകാരം, ഈ നിയമസഭാ മണ്ഡലത്തിലെ സെക്ഷന്‍ നമ്പര്‍ 126 ലെ സീരിയല്‍ നമ്പര്‍ 898 ല്‍ അവരുടെ പേര് ഉണ്ടായിരുന്നു.

ബുധനാഴ്ച ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് ഇആര്‍ഒ ടാനിയ റോയ്, ബിഎല്‍ഒ സോംബ്രത് എന്നിവരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ എസ്ഐആര്‍ ഹിയറിംഗ് നോട്ടീസുമായി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പോയി. അമര്‍ത്യ സെന്‍ നിലവില്‍ വിദേശത്ത് താമസിക്കുന്നതിനാല്‍, ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ബന്ധുവായ ശാന്തവനു സെന്നിനും ഗീതികാന്ത് മജുംദാറിനും നോട്ടീസ് കൈമാറി.

കമ്മീഷനില്‍ നിന്ന് ലഭ്യമായ രേഖകള്‍ പ്രകാരം അമര്‍ത്യ സെന്നിന്റെ അമ്മയേക്കാള്‍ 15 വയസ്സ് കുറവാണെന്ന് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അമര്‍ത്യ സെന്നിന്റെ പേരില്‍ ചെറിയൊരു അക്ഷര തെറ്റുമുണ്ട്. '2002 ലെ വോട്ടര്‍ പട്ടികയില്‍ അമര്‍ത്യ സെന്നിന്റെ അമ്മയുടെ പ്രായം 88 വയസ്സായിരുന്നുവെങ്കില്‍, ഇപ്പോള്‍ അവര്‍ക്ക് 112 വയസ്സ് ആകുമായിരുന്നു' എന്ന ചോദ്യം ഉയരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങള്‍ പ്രകാരം അമര്‍ത്യ സെന്നിന്റെ പ്രായം 88 വയസ്സാണ്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അമ്മയും അമര്‍ത്യാ സെന്നും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 20 വയസ്സാണ്.



Tags: