ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ഷൂ എറിഞ്ഞ സംഭവം; രാകേഷ് കിഷോറിന് എതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കി അറ്റോര്‍ണി ജനറല്‍

Update: 2025-10-16 07:26 GMT

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ അഭിഭാഷകന്‍ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി നല്‍കി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി. ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹരജി പരിഗണിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം. കോടതി നടപടി ആരംഭിച്ചാല്‍ ഇത്തരക്കാര്‍ക്ക് വീണ്ടും വാര്‍ത്ത പ്രാധാന്യം ലഭിക്കുക മാത്രമാണ് നടക്കുകയെന്നും സുപ്രിം കോടതി നിരീക്ഷണത്തില്‍ വ്യക്തമാക്കി.



Tags: