ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് 93,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ശിവാലിക് ഇന്ന് തീരമണയും
ന്യൂഡല്‍ഹി: ഇന്ത്യയുടെ എല്‍പിജി പ്രതിസന്ധിക്കിടെ ആശ്വാസം പകര്‍ന്ന് 93000 മെട്രിക് ടണ്‍ എല്‍ പി ജിയുമായി രണ്ട് ഇന്ത്യന്‍ ടാങ്കറുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. നേരത്തെ, അധികൃതര്‍ അറിയിച്ച റിപോര്‍ട്ട് പ്രകാരം ശിവാലിക് എന്ന കൂറ്റന്‍ കപ്പല്‍ ഇന്ന് മുന്ദ്ര തീരത്ത് എത്തും. നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93,000 മെട്രിക് ടണ്‍ എല്‍പിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടണ്‍ എല്‍പിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാര്‍ഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടണ്‍ വരും. 85% ഗാര്‍ഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.