ദലിതരേയും മുസ്‌ലിംകളേയും ആദിവാസികളേയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല: രാഹുല്‍ ഗാന്ധി
യുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലിസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുപല ഇന്ത്യക്കാര്‍ക്കും എന്ന പോലെ അവര്‍ക്കും അവള്‍ ആരുമായിരുന്നില്ല
ന്യൂഡല്‍ഹി: ഹാഥ്റസ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരായ പലരും രാജ്യത്തെ ദലിതരേയും മുസ്‌ലിംകളേയും ആദിവാസികളേയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലന്നത് ലജ്ജാകരമായ സത്യമാണെന്ന് രാഹുല്‍ ?ഗാന്ധി.
യുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലിസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുപല ഇന്ത്യക്കാര്‍ക്കും എന്ന പോലെ അവര്‍ക്കും അവള്‍ ആരുമായിരുന്നില്ല എന്ന് തന്നെയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് ബിബിസിയുടെ റിപോര്‍ട്ട് സഹിതമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന വാദമാണ് യുപി പോലിസ് ഉന്നയിച്ചത്. പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആദ്യം ഇത്തരത്തിലുള്ള മൊഴി പെണ്‍കുട്ടി നല്‍കിയില്ലെന്ന വാദം ഉന്നയിച്ച് യുപി പോലിസ് രംഗത്തെത്തി. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന വാദം അന്താരാഷ്ട്ര മാധ്യമങ്ങളിലേക്കെത്തിക്കാന്‍ യോ?ഗി സര്‍ക്കാര്‍ പരസ്യ ഏജന്‍സിയെ നിയോഗിച്ചിരുന്നു.