മുസഫർനഗറിൽ ഏഴുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി
അടുത്തുള്ള വീടിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിൽ രക്തസ്രാവം സംഭവിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഏഴ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. രണ്ട് പേർക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയെ കാണാതായതോടെ കൂടുംബാംഗങ്ങൾ അവളെ തിരഞ്ഞിറങ്ങി.വെള്ളിയാഴ്ച വൈകുന്നേരം ബുധന പോലിസ് സ്റ്റേഷൻ പരിധിയിൽ അടുത്തുള്ള വീടിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിൽ രക്തസ്രാവം സംഭവിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ ഗിരിജ ശങ്കർ ത്രിപാഠി പറഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.