ഭോപ്പാലില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി

Update: 2025-03-19 06:07 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി. ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപ്പെടുത്തി.മറ്റാറ്റില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപെടുത്തിയതായും 35 നും 55 നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളെയും ഏഴ് മുതല്‍ 15 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെയും വെള്ളത്തില്‍ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.