സെറ്റ് അപേക്ഷ തിയ്യതി നീട്ടി

Update: 2025-05-27 13:40 GMT

തിരുവനനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള(SET) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 10 ന് 5 മണി വരെ നീട്ടി. രജിസ്ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ജൂണ്‍ 11, 12, 13 തിയ്യതികളില്‍ അവസരമുണ്ട്.

നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2024 ഏപ്രില്‍ 29 നും 2025 ജൂണ്‍ 13 നും ഇടയില്‍ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം.




Tags: