സെന്‍സെക്‌സ് 1,044 പോയിന്റ് താഴ്ന്നു; കനത്ത നഷ്ടത്തില്‍ വിപണി

സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. ഏഷ്യന്‍ സൂചികകളിലും നഷ്ടം പ്രകടമാണ്.

Update: 2020-03-30 08:41 GMT

മുംബൈ: സെന്‍സെക്‌സ് 1,044 പോയിന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് താഴ്ന്ന് 8361ലുമെത്തി. നിഫ്റ്റി ബാങ്ക് സൂചിക 4.12 ശതമാനം നഷ്ടത്തിലാണ്. സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. ഏഷ്യന്‍ സൂചികകളിലും നഷ്ടം പ്രകടമാണ്.

ബിഎസ്ഇയിലെ 225 കമ്പനികള്‍ നേട്ടത്തിലും 670 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ലാതെ തുടരുന്നു. അതേസമയം, സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബജാജ് ഫിനാന്‍സ് കനത്ത നഷ്ടം നേരിടുകയാണ്.

Tags:    

Similar News