മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മോദ്വാദിയ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Update: 2024-03-05 06:07 GMT

പോര്‍ബന്തര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോര്‍ബന്തര്‍ എംഎല്‍എയുമായ അര്‍ജുന്‍ മോദ്വാദിയ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. 40 വര്‍ഷം പാര്‍ട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന നേതാവിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മോദ്വാദിയ കത്തയച്ചു. ജനുവരി 11 ന് രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ താന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി എന്നോടുള്ള സ്നേഹത്തിന് പാര്‍ട്ടി നേതൃത്വത്തോടും അതിന്റെ പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു,'' അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്നു മോദ്വാദിയ. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോര്‍ബന്തറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.




Tags: