മതേതര കക്ഷികള്‍ ബിജെപിക്കു മുന്നില്‍ കീഴടങ്ങില്ല: തസ് ലിം റഹ് മാനി

സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം

Update: 2019-09-01 17:16 GMT

ബെംഗളൂരു: ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ബിജെപി മതേതര നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും അത്തരം ഭീഷണികള്‍ക്കു മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ഡോ. തസ് ലിം അഹ് മദ് റഹ് മാനി പറഞ്ഞു. എസ്ഡിപിഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു നിലനില്‍ക്കുന്നത്. മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെയും മറ്റു നേതാക്കളെയും സിബിഐയെയും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഭീഷണി അടിച്ചമര്‍ത്താന്‍ പ്രത്യയശാസ്ത്രപരമായ പോരാട്ടം അനിവാര്യമാണ്. പോരാട്ടത്തില്‍ വിജയം സുനിശ്ചിതമാണ്. പോരാട്ടത്തിനിറങ്ങാത്തപക്ഷം ദുരന്തം അകലെയല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തെ പിന്നോട്ടടിപ്പിച്ചു. സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം. അല്ലെങ്കില്‍ എല്ലാവരും അവരുടെ വലയില്‍ കുടുങ്ങും. ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ജനങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംമ്പെ സദസ്സിനെ അഭിസംബോധന ചെയ്തു. നിലവിലെ സാഹചര്യങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നുംപട്ടാപ്പകല്‍ പോലും ജനങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളുടെ വൃത്തികെട്ട മുഖം വെളിപ്പെടുത്തി രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ എന്നും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അക്രം ഹസന്‍, വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മജീദ് ഖാന്‍, മീഡിയ കോ-ഓഡിനേറ്റര്‍ അബ് റാര്‍ ഹസന്‍ പങ്കെടുത്തു.

Tags: