പൗരത്വ സമരത്തിന് സമന്‍സ്: സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് എസ്ഡിപിഐ

Update: 2021-02-20 09:59 GMT

തിരുവനന്തപുരം: സിഎഎ-എന്‍ആര്‍സി വിരുദ്ധപൗരത്വ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ കേസെടുത്ത സമന്‍സ് അയച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാര്‍ച്ച നടത്തി. പ്രതിഷേധപ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പൗരത്വ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിക്കണം. പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് ജില്ലാ വൈസ് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിച്ചു. ജില്ലാ ട്രഷറര്‍ ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗങ്ങളായ മഹ്ഷൂഖ് വള്ളക്കടവ്, മാഹീന്‍ പരുത്തിക്കുഴി, സബീന ലുഖ്മാന്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സജീവ് പൂന്തുറ, യാസീന്‍ വള്ളക്കടവ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News