പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; രോഗിയായ യുവ ശാസ്ത്രഞ്ജന്‍ കൊല്ലപ്പെട്ടു

Update: 2025-03-13 07:02 GMT

മൊഹാലി: പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രശ്‌സതനായ യുവ ശാസ്ത്രഞ്ജന്‍ കൊല്ലപ്പെട്ടു. മൊഹാലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ ഡോ അഭിഷേക് സ്വവര്‍നാകര്‍ (39) ആണ് മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ അഭിഷേക് സ്വിറ്റ്‌സര്‍ലന്റിലായിരുന്നു ജോലി ചെയ്തത്. അടുത്തിടെയാണ് മൊഹാലിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. അഭിഷേകിന് നിരവധി പേര്‍ ചേര്‍ന്ന സംഘം സ്‌കൂട്ടിറില്‍ നിന്ന് അടിച്ച് വീഴ്ത്തിയിരുന്നു. തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. രോഗിയായ അഭിഷേക് അടുത്തിടെയാണ് കിഡ്‌നി മാറ്റി വച്ചത്. സഹോദരിയുടെ കിഡ്‌നിയാണ് മാറ്റിവച്ചത്. ഡയാലിസിസ് ചെയ്യുന്ന വ്യക്തിയാണ്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡോ അഭിഷേകിന്റെ നിരവധി ലേഖനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.



Tags: