കോടതിയലക്ഷ്യക്കേസ്: പ്രശാന്ത് ഭൂഷണിന്റെ ഹരജി സുപ്രിംകോടതി തള്ളി

കേസ് കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയശേഷം ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്, മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവന എന്നിവയുടെ പേരിലാണ് കോടതിയലക്ഷ്യത്തിന് സുപ്രിംകോടതി ഉത്തരവിട്ടത്.

Update: 2019-03-07 09:23 GMT

ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ ഹരജി സുപ്രിംകോടതി തള്ളി. കേസ് കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയശേഷം ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്, മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവന എന്നിവയുടെ പേരിലാണ് കോടതിയലക്ഷ്യത്തിന് സുപ്രിംകോടതി ഉത്തരവിട്ടത്.

വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്ത് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും കേന്ദ്രസര്‍ക്കാരും ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹരജിയിലാണ് നടപടിയുണ്ടായത്. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത് സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതിയോടെയല്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചത്. സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ കോടതി നടപടി സ്വീകരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹരജി ഗൗരവമായ വിഷയമാണെന്ന് നിരീക്ഷിച്ച കോടതി, കേസ് പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്ക് മാറ്റി.







Tags:    

Similar News