ഗായിക എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

ശസ്ത്രക്രിയക്കുശേഷം ജാനകി സുഖം പ്രാപിച്ചുവരികയാണെന്നും മരണപ്പെട്ടുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മകന്‍ മുരളി കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

Update: 2020-06-29 02:16 GMT

ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായിക എസ് ജാനകി മരിച്ചുവെന്ന് സമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം. ഇത് തെറ്റായവിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്.

ശസ്ത്രക്രിയക്കുശേഷം ജാനകി സുഖം പ്രാപിച്ചുവരികയാണെന്നും മരണപ്പെട്ടുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മകന്‍ മുരളി കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. മൈസുരുവില്‍ നടന്ന സംഗീതപരിപാടിയിലാണ് എസ് ജാനകി അവസാനമായി പങ്കെടുത്തത്. 2016 ലും 2017 ലും ജാനകി അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടെന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കുടുംബം ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.  

Tags:    

Similar News