സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ പൂജ നടത്തി ശാഖ പരീശിലനം; ചെന്നൈയില്‍ 44 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

Update: 2025-10-03 07:17 GMT

ചെന്നൈ: ചെന്നൈയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ ഗുരു പൂജ നടത്തുകയും പ്രത്യേക ശാഖ പരിശീലനം നടത്തുകയും ചെയ്ത 44 ആര്‍എസ്എസ്സുകാരെ പോലിസ് അറസ്റ്റ് ചെയ്തു. പോരുരിലെ അയ്യപ്പന്‍തങ്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആണ് സംഭവം. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. നിയമവിരുദ്ധമായി സംഘം ചേരുന്നതിനും സര്‍ക്കാര്‍ സ്വത്തില്‍ അതിക്രമിച്ചു കയറുന്നതിനും ഭാരതീയ സംഹിത പ്രകാരമാണ് പോലിസ് കേസ്സെടുത്തത്. ഇവര്‍ക്കെതിരേ എഎഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു.