ജാതി സമ്പ്രദായത്തെ പുകഴ്ത്തി; ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യയുടെ എക്‌സ് അക്കൗണ്ട് പൂട്ടി

Update: 2024-09-18 13:01 GMT

ന്യൂഡല്‍ഹി: ജാതി സമ്പ്രദായത്തെ പുകഴ്ത്തിയ ആര്‍എസ്എസിന്റെ മുഖപത്രമായ പാഞ്ചജന്യയുടെ എക്‌സ് അക്കൗണ്ട് പൂട്ടി. പാഞ്ചജന്യയുടെ ഹിന്ദി പതിപ്പിന്റെ അക്കൗണ്ടാണ് പൂട്ടിയത്. പാഞ്ചജന്യയുടെ അവസാന പതിപ്പില്‍ ജാതി സമ്പ്രദായത്തെ പുകഴ്ത്തിയിരിരുന്നു. എക്‌സിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാണ് സസ്‌പെന്‍ഷന്‍. 11 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാഞ്ചജന്യയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്യുന്നത്. ഇത്തവണ അക്കൗണ്ട് പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് എക്‌സ് അറിയിച്ചു. എക്‌സിന്റെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.





Tags: