അസമില്‍ സിവില്‍ സര്‍വീസ് ഉദ്ദ്യോഗസ്ഥയില്‍ നിന്നും രണ്ടു കോടിയും സ്വര്‍ണവും പിടിച്ചെടുത്തു

Update: 2025-09-16 06:03 GMT

ദിസ്പൂര്‍: അസമിലെ സിവില്‍ സര്‍വീസിലെ ഉന്നത ഉദ്ദ്യോഗസ്ഥയില്‍ നിന്ന് അനധകൃതമായി സൂക്ഷിച്ച രണ്ടുകോടി രൂപയും 92 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു. നൂപുര്‍ ബോറ എന്ന ഉദ്ദ്യോഗസ്ഥയുടെ ഗുവഹാത്തിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണവും സ്വര്‍ണവും കണ്ടെത്തിയത്. ഇവര്‍ മറ്റൊരു വാടക വീട്ടില്‍ നിന്ന് 10ലക്ഷവും പോലിസ് കണ്ടെടുത്തു. 2019ലാണ് നുപൂര്‍ ബോറ സിവില്‍ സര്‍വീസില്‍ ഉദ്ദ്യോഗസ്ഥയായത്. സര്‍ക്കിള്‍ ഓഫീസറായിട്ടായിരുന്നു ആദ്യ നിയമനം.ഭൂമി തട്ടിപ്പ് കേസില്‍ ഇവര്‍ ആറുമാസമായി വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. നിരവധി സര്‍ക്കാര്‍ ഭൂമി തിരിമറി ചെയ്ത് വില്‍ക്കുകയായിരുന്നു.