ദുരിതത്തെക്കുറിച്ച് ധാരണയില്ല; നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ

മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെയാണ് കാഴ്ചയില്‍ ഇപ്പോള്‍ മോദിയെന്ന് അദ്ദേഹം പറഞ്ഞു.

Update: 2021-05-08 18:28 GMT

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാൽ വർമ്മ. താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ പ്രധാനമന്ത്രി ആയെന്നും. ഇവിടെ യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു. ഈ ഘട്ടത്തില്‍ നാണക്കേട് തോന്നുന്നു. അതിനാല്‍ ആ താടി ഒന്ന് ഷേവ് ചെയ്തുകൂടെയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെയാണ് കാഴ്ചയില്‍ ഇപ്പോള്‍ മോദിയെന്ന് അദ്ദേഹം പറഞ്ഞു.