പുതുക്കിയ ഇഐഎ വിജ്ഞാപനം പിൻവലിക്കണം: ബെന്നി ബഹനാൻ എം പി
പുതുക്കിയ വിജ്ഞാപനം ഇന്ത്യ പങ്കെടുത്ത 1986 ലെ സ്റ്റോക്ക്ഹോം, 1972ലെ റിയോ ഉച്ചകോടി സമ്മേളനങ്ങൾക്ക് എതിരാണ്.

ന്യൂഡൽഹി: രാജ്യത്തെ ജനപ്രതിനിധികളുടെയോ, ജനങ്ങളുടെയോ അഭിപ്രായം ചോദിച്ചറിയാതെ പുറത്തിറക്കിയ പുതിയ ഇഐഎ വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് പാർലമെൻറിൽ ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ജനങ്ങൾക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാപനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് വൻ ആഘാതങ്ങൾ സൃഷ്ടിക്കുന്ന പുതുക്കിയ വിജ്ഞാപനം ആദിവാസികൾ, കർഷകർ, തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങൾ, ഗ്രാമങ്ങളിലും വ്യവസായങ്ങൾക്കും സമീപം താമസിക്കുന്ന പൊതുജനങ്ങൾ തുടങ്ങിയവർക്ക് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന ഘടനയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.
പുതുക്കിയ വിജ്ഞാപനം ഇന്ത്യ പങ്കെടുത്ത 1986 ലെ സ്റ്റോക്ക്ഹോം, 1972ലെ റിയോ ഉച്ചകോടി സമ്മേളനങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ഈ വിജ്ഞാപനം പിൻവലിച്ച് പാർലമെന്റിൽ ചർച്ചചെയ്‌തും, പൊതുജനാഭിപ്രായം തേടിയും ഇപ്പോൾ പുറത്തിറക്കിയ ഇഐഎ വിജ്ഞാപനം പുനപരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

