മുത്ത്വലാഖ് ചൊല്ലിയെന്ന് ആരോപണം: റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നു സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിസ് വാന്‍ അഹമ്മദ് ഖാന്‍ പറഞ്ഞു

Update: 2019-08-31 15:44 GMT

പട്‌ന: ഭാര്യയെ മുത്ത്വലാഖ് ചൊല്ലിയെന്നാരോപിച്ച് റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ ബിഹാര്‍ പോലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദലി ഇമാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ത്വലാഖ്(വിവാഹ മോചനം) ചെയ്യുന്നുവെന്ന് മൂന്നുതവണ പ്രഖ്യാപിക്കുകയും ഓടിപ്പോവുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം മുതല്‍ താന്‍ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും ഇന്ന് ഭര്‍ത്താവ് വീട്ടിലെത്തി മൂന്നുതവണ ത്വലാഖ് ചൊല്ലിയെന്നുമാണ് യുവതി പറയുന്നത്. ഇതിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ പിടികൂടി പോലിസിനു കൈമാറുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നു സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിസ് വാന്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. 2019 ആഗസ്ത് ഒന്നിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ മുത്തലാഖ് ക്രിമിനല്‍ നടപടിയാവുകയും വിവാഹമോചനം നേടുന്ന ഭര്‍ത്താക്കന്‍മാര്‍ മൂന്നുവര്‍ഷം വരെ തടവിലാക്കപ്പെടുകയും ചെയ്യും.



Tags:    

Similar News