പ്രശസ്ത എഴുത്തുകാരന്‍ കിരണ്‍ നാഗാര്‍ക്കര്‍ അന്തരിച്ചു

Update: 2019-09-06 05:09 GMT

മുംബൈ: പ്രശസ്ത ഇംഗ്ലീഷ്-മറാതി എഴുത്തുകാരന്‍ കിരണ്‍ നാഗാര്‍ക്കര്‍ (77)അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികില്‍സത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1942 ല്‍ മുംബൈയില്‍ ജനിച്ച കിരണ്‍ നാഗാര്‍ക്കാര്‍ അധിനിവേശാനന്തര ഭാരതത്തിലെ ഏറ്റവും പ്രഗത്ഭാരായ എഴുത്തുക്കാരില്‍ ഒരാളാണ്. നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രധാന കൃതികളായ രാവണ്‍ ആന്‍ഡ് എഡ്ഡി ,സെവന്‍ സിക്‌സസ് ആര്‍ ഫോര്‍ട്ടി ത്രീ എന്ന് നോവലുകളും,2001 ല്‍ അദ്ദേഹത്തിന്ന് സാഹിത്യ അക്കാദമി പുരസ്‌ക്കാരത്തിന്ന് അര്‍ഹനാക്കിയ കുക്കോള്‍ഡ് എന്ന നോവലുമാണ് കിരണ്‍ നാഗാര്‍ക്കാറിന്റെ ഏറ്റവും മികച്ചത് എന്നറിയപ്പെടുന്ന കൃതികള്‍. 1978ല്‍ മഹാഭാരതത്തെ ആസ്പദമാക്കി എഴുതിയ ബെഡ്-ടൈം സ്റ്റോറീസ് എന്ന നാടകത്തിന്റെ പദര്‍ശനം 17 കൊല്ലത്തോളം ശിവസേന വിലക്കിരുന്നു.

2018 ല്‍ മിടൂ ആരോപണത്തില്‍ കുടുങ്ങിരുന്നു. ആരോപണങ്ങളെ അതിജീവിച്ച് കിരണ്‍ പുതിയ നോവലായ ദി ആഴ്‌സനിസ്റ്റ് പുറത്തിറക്കി. ദി ആഴ്‌സനിസ്റ്റ്' എന്ന നോവല്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന കബീര്‍ദാസ് എന്ന യോഗ കവിയുടെ ദര്‍ശനങ്ങളിലൂടെയുള്ള വിചിന്തനപരമായ ഒരു ജൈത്രയാത്രയാണ്. ഈ കഥകളില്‍ കബീര്‍ വ്യത്യസ്തങ്ങളായ കാലഘട്ടങ്ങളിലായി കാണപ്പെടുന്നു. ചിലപ്പോള്‍ 15 ാം നൂറ്റാണ്ടില്‍ മറ്റുചിലപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍. ഏതു കാലഘട്ടത്തിലായാലും കബീറിന്റെ ദര്‍ശനങ്ങള്‍ക്കു ഒരു മാറ്റവും സംഭവിക്കുന്നില്ല. ലോകരാജ്യങ്ങള്‍ ഒന്നൊന്നായി ഫാസിസത്തിലേക്ക് തിരിയുന്നു എന്നതും തന്റെ രാജ്യത്തും അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി എന്നതുമാണ് കഥയിലൂടെ വിവരിക്കുന്നത്. നിലവില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ തല്ലാനും കൊല്ലാനും വിഭജിക്കാനും തുടങ്ങുന്ന കാലഘട്ടത്തില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് മൗനം അശ്ലീലം ആയതുകൊണ്ടാവാം അദ്ദേഹം ഇതിനായി കബീര്‍ദാസിനെ കൂട്ടുപിടിച്ചത് എന്ന പറയാം.


Similar News